തൃശൂർ: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കെ.എസ്.എഫ്.ഇയുടെ സായാഹ്ന ശാഖകൾ സാധാരണ ശാഖകളെപ്പോലെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് തുറന്ന് പ്രവർത്തിക്കുകയെന്ന് മാനേജിംഗ് ഡയറക്ടർ വി.പി. സുബ്രഹ്മണ്യൻ പറഞ്ഞു. കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ ശാഖകൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ല.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ശാഖകളുടെ പ്രവർത്തനം രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെയാണ്. തീവ്രബാധിത മേഖലകളിലെ ശാഖകൾ ബന്ധപ്പെട്ട അധികൃതരുടെ നിർദേശാനുസരണം മാത്രമാണ് പ്രവർത്തിക്കുക. ഇടപാടുകാർ, 'ബ്രേക്ക് ദ ചെയിൻ" മാനദണ്ഡങ്ങൾ പാലിച്ചുവേണം ശാഖകളിൽ എത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.