തിരുവനന്തപുരം : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ശാന്തിഗിരി ആശ്രമ സ്ഥാപകൻ കരുണാകരഗുരുവിന്റെ സമാധിദിനമായ 6ന് നടക്കാനിരുന്ന നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കി പ്രാർത്ഥനമാത്രമായി ആചരിക്കുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു. ഭക്തർ അന്നേദിവസം അവരവരുടെ വീടുകളിൽ തന്നെ പ്രാർത്ഥന നടത്തും. ലോക്ക് ഡൗൺ കാലത്ത് ആശ്രമത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷണവിതരണം ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ നടത്തി.