ന്യൂഡൽഹി : സോഷ്യൽ മീഡിയയിൽ തരംഗമായ തന്റെ പുതിയ ഹെയർസ്റ്റൈലിന് പ്രചോദനമായത് മുൻ വിൻഡീസ് ക്യാപ്ടൻ വിവിയൻ റിച്ചാർഡ്സും മുൻ ഇന്ത്യൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയുമാണെന്ന് കപിൽ ദേവ്.ഇരുവരെയും തന്റെ ഹീറോസ് എന്നാണ് കപിൽ ട്വിറ്റർ സന്ദേശത്തിൽ വിശേഷിപ്പിച്ചത്.വിവിയന്റെ മൊട്ടത്തല നേരത്തേ ഇഷ്ടമായിരുന്നു.ധോണി 2011 ലോകകപ്പ് വിജയത്തിന് ശേഷം തല മൊട്ടയടിച്ചതും പ്രചോദനമായി. " നിങ്ങൾ ശരിയായ ആളെത്തന്നെയാണ് മാതൃകയാക്കിയിരിക്കുന്നത് സുഹൃത്തേ " എന്ന് വിവിയൻ കപിലിന് മറുപടിയും നൽകി.