ന്യൂഡൽഹി: ക്രിക്കറ്റിൽ പന്തിന് തിളക്കം കൂട്ടാൻ തുപ്പൽ ഉപയോഗം നിരോധിക്കുന്നതിനെതിരെ രംഗത്ത് വന്ന മുൻ ഇന്ത്യൻ താരങ്ങളായ ആശിഷ് നെഹ്റയ്ക്കും ഹർഭജൻ സിംഗിനും പിന്തുണയുമായി മുൻ പാക് പേസ് സൂപ്പർ സ്റ്റാർ വഖാർ യൂനിസും.
തുപ്പൽ പുരട്ടുന്നത് പേസ് ബൗളർമാരുടെ സ്വാഭാവിക രീതിയാണെന്നും അതിനെ മാറ്റരുതെന്നും വഖാർ യൂനിസ് പറയുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് തുപ്പൽ പുരട്ടുന്നത് നിരോധിക്കാൻ ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ ആലോചിക്കുന്നത്. പകരം പന്തുരയ്ക്കാൻ വാസ്ലൈനോ കുപ്പിയുടെ അടപ്പോ സാൻഡ്പേപ്പറോ ഉപയോഗിക്കുന്നത് നിയമവിധേയമാക്കാനും സാദ്ധ്യത തേടുന്നു.
പന്തുരയ്ക്കൽ നിയമവിധേയമാക്കാനുള്ള നീക്കം പരിഹാസ്യം
മൈക്കേൽ ഹോൾഡിംഗ്
ച്യൂയിംഗം ചവച്ച ശേഷമുള്ള തുപ്പൽ പുരട്ടുന്നത് തന്നെയാണ് സ്വിംഗ് ലഭിക്കാൻ ഏറ്റവും ബെസ്റ്റ്
ഹർഭജൻ
വിയർപ്പോ തുപ്പലോ ഉപയോഗിച്ച് തിളക്കം വർദ്ധിപ്പിച്ചില്ലെങ്കിൽ പന്ത് സ്വിംഗ് ചെയ്യില്ല
നെഹ്റ