covid

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 1463 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ 60 പേര്‍ മരണത്തിന് കീഴടങ്ങിയതായും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 28380 ആയി. ഇതില്‍ 21132 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 6362 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇതുവരെ 886 പേര്‍ രോഗം ബാധിച്ച് മരിച്ചതായും കേന്ദ്രസർക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ 14 ദിവസത്തിനിടെ 85 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 16 ജില്ലകളില്‍ 28 ദിവസത്തിനിടെ ഒരു കൊവിഡ് ബാധിതന്‍ പോലും ഇല്ലെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ഗോണ്ടിയ, കര്‍ണാടകയിലെ ദേവാന്‍ഗിരി, ബീഹാറിലെ ലഖി സരായ് എന്നിവയാണ് പുതുതായി ഈ ലിസ്റ്റില്‍ ഇടംനേടിയ ജില്ലകള്‍ എന്ന് ലാവ് അഗര്‍വാള്‍ വ്യക്തമാക്കി.