modi

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ നിന്നും തൊഴിൽ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികൾക്ക് സാമ്പത്തിക പിന്തുണ നൽകേണ്ടതുണ്ടെന്നും ഇവർക്കായി കേന്ദ്ര സർക്കാർ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചു വരുന്ന പ്രവാസികളുടെ കഴിവുകളും അനുഭവപരിചയവും ഉപയോഗപ്പെടുത്താനുള്ള വിവിധ സ്കീമുകൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് ചെറിയ വരുമാനത്തിൽ തൊഴിൽ ചെയ്യുന്നവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്നവർ, ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ, പാർടൈം വരുമാനം ഇല്ലാതായ വിദ്യാർത്ഥികൾ, ലോക്ക്ഡൗൺ കാരണം തൊഴിൽ നഷ്ടമായവർ എന്നിവർക്ക് രാജ്യത്തേക്ക് തിരിച്ചുവരേണ്ടതുണ്ട്.

എന്നാൽ ഇവർക്ക് ഇതിനായുള്ള വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാൽ ഇവരുടെ യാത്രാക്കൂലി കേന്ദ്ര സർക്കാർ വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന വേളയിൽ ഹ്രസ്വ സന്ദർശനങ്ങൾക്കായി വിദേശരാജ്യങ്ങളിലേക്ക് പോയവർ, ജീവിത ചെലവ് കണ്ടെത്താൻ പ്രയാസമുള്ളവർ, ചികിത്സ ആവശ്യമുള്ളവർ എന്നിവർക്ക് മുൻഗണന നൽകണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.