covid-test

തിരുവനന്തപുരം:- കൊവിഡ്19 രോഗികളിൽ കണ്ടുവരുന്ന പുതിയ രോഗലക്ഷണങ്ങൾ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ പുറത്തുവിട്ടു. ശരീരമാകെ തണുപ്പോടുകൂടിയുള്ള വിറയൽ, ജലദോഷം,പേശിവേദന, തൊണ്ടവേദന, ഗന്ധവും സ്വാദും അറിയാൻ കഴിയാതെ വരിക, തൊലിപ്പുറത്ത് ചൊറിച്ചിൽ എന്നിവയാണത്.

ഇതോടെ കൊവിഡ് രോഗികളിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങളുടെ എണ്ണം 19 ആയി. രണ്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ രോഗികളിൽ ഈ രോഗലക്ഷണങ്ങൾ കണ്ടേക്കാം.ഇവയിൽ ഭൂരിഭാഗം ലക്ഷണങ്ങളുമുള്ളവർ നിർബന്ധമായും വൈദ്യപരിശോധന നടത്തേണ്ടതാണെന്ന നിർദ്ദേശവും സിഡിസി നൽകുന്നുണ്ട്.