ന്യൂഡൽഹി: കൊവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ ജൂണിന് ശേഷവും നീണ്ടാൽ നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച നെഗറ്രീവ് 2.1 ശതമാനം വരെ ഇടിഞ്ഞേക്കാമെന്ന് ഇന്ത്യാ റേറ്രിംഗ്‌സിന്റെ വിലയിരുത്തൽ. കഴിഞ്ഞ 41 വർഷത്തെ ഏറ്റവും മോശം വളർച്ചയായിരിക്കും ഇത്. അതേസമയം, ലോക്ക്ഡൗൺ മേയിൽ അവസാനിച്ചാൽ, പ്രതീക്ഷിക്കുന്ന വളർച്ച 1.9 ശതമാനമാണ്.