കോട്ടയം : കൊവിഡ‌് സ്ഥിരീകരിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും രോഗികളെ ആശുപത്രിയിലേയ്‌ക്ക് മാറ്റാൻ വൈകിയതായി പരാതി. കുഴിമറ്റം, മണർകാട് സ്വദേശികളാണ് ആംബുലൻസ് എത്താത്തതിനാൽ വീട്ടിൽ തന്നെ കഴിഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചോടെ രോഗം സ്ഥിരീകരിച്ച കുഴിമറ്റം സ്വദേശിയായ 56 കാരിയെ
രാത്രി എട്ടോടെയാണ് ആശുപത്രിയിലേയ്‌ക്കു മാറ്റിയത്. മണർകാർട്ട് ലോറി ഡ്രൈവറെയും ആശുപത്രിയിലേയ്‌ക്ക് മാറ്റിയത് രാത്രി 8 ന് ശേഷമാണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആംബുലൻസിലാണ് രോഗികളെ മാറ്റുന്നത്. ഒരു ആംബുലൻസ് മാത്രമാണ് കൊവിഡ് രോഗികളെ കൊണ്ടു പോകുന്നതിനായുള്ളത്.