ദുബായ് : ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നുവരുന്നെന്ന പാകിസ്ഥാന്റെ പ്രചാരണത്തെതുടർന്ന് വിമർശനം നടത്തിയ യു.എ. ഇ രാജകുടുംബാംഗമായിരുന്നു ഷെയ്ഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരെ നടക്കുന്ന അക്രമണങ്ങളിലും വിദ്വേഷ പ്രചാരണങ്ങളിലും കടുത്ത അതൃപ്തിയും വിമർശനവുമായിരുന്നു അവര്‍ നടത്തിയത്. യുഎഇ നിവാസികളും ഇന്ത്യക്കാരും തമ്മില്‍ ആര്‍ക്കും തകര്‍ക്കാനാവാത്ത ഒരു ബന്ധമാണ് ഉള്ളത്. അറബികളേക്കാല്‍ കൂടുതല്‍ ഇന്ത്യക്കാരെ കണ്ടാണ് വളര്‍ന്നത്. അതിനാല്‍ തന്നെ ഇന്ത്യാക്കാരോട് പ്രത്യേക അടുപ്പവും നിഷേധിക്കാനാവാത്ത ബന്ധവും ഞങ്ങളുടെ ഡിഎൻഎയിൽ തന്നെ നിലനിൽക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വളര്‍ന്നുവരുന്ന ഇസ്ലാമോഫോബിയ ഞങ്ങളെ ഞെട്ടിച്ചുവെന്നും അവര്‍ അഭിപ്പായപ്പെട്ടിരുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളെല്ലാം മറന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഫൈസൽ അൽ ഖാസിമിയിപ്പോള്‍.
Peace be upon you all ♥️
— Princess Hend Al Qassimi (@LadyVelvet_HFQ) April 26, 2020
Ramadan Kareem to India and the whole world. pic.twitter.com/JykvKmrmLw
നമുക്ക് പ്രാർഥിക്കാം ചെറിയ പെരുന്നാളോടെ ലോകത്ത് നിന്ന് കൊവിഡ് മഹാമാരി ഇല്ലാതാക്കാൻ നമുക്ക് പ്രാർഥിക്കാം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റാണ് ഷെയ്ഖ ഹിന്ദ് ഫൈസൽ അൽ ഖാസിമി ഏറ്റെടുത്തിരിക്കുന്നത്. 'എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ, ഇന്ത്യക്കും ലോകത്തിനാകെയും റംസാൻ ആശംസകൾ' എന്ന കുറിപ്പോടെ ഈ ട്വീറ്റ് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു.. കോപം സ്നേഹത്തിന് വഴിമാറട്ടെയെന്നായിരുന്നു മറ്റൊരു ട്വീറ്റിന് മറുപടിയായി അവര്‍ കുറിച്ചത്. കഴിഞ്ഞ ദിവസം നടത്തിയ മാന്‍ കി ബാത്ത് റേഡിയോ സംഭാഷണത്തിലായിരുന്നു റംസാനിൽ കൊവിഡ് ഒഴിയട്ടെ എന്ന പ്രത്യാശ മോദി ആദ്യമായി പ്രകടിപ്പിച്ചത്. ചെറിയ പെരുന്നാളോടെ ഇതിന് പിന്നാലെ ട്വിറ്ററിലും ഇതേ ആശയം അദ്ദേഹം പങ്കുവെച്ചു. 'കഴിഞ്ഞ കൊല്ലം നോമ്പെടുക്കുമ്പോൾ ഇക്കൊല്ലം ഇത്തരം യാതനകൾ നമ്മൾ അനുഭവിക്കേണ്ടിവരും എന്ന് ചിന്തിച്ചിട്ടുണ്ടാകില്ല. ചെറിയ പെരുന്നാളോടെ കൊറോണ വൈറസ് ലോകത്ത് നിന്നൊഴിയാൻ പ്രാർത്ഥിക്കാം'-മോദി ട്വിറ്ററില്‍ കുറിച്ചു.
While celebrating Ramzan the previous time, no one would have thought that there would be so many difficulties during Ramzan this time.
— PMO India (@PMOIndia) April 26, 2020
This time, let us pray that the world may be freed from the Coronavirus by the time of Id. pic.twitter.com/N0mMdxcCMy
ഗള്‍ഫില്‍ പ്രചാരണം ഇന്ത്യയില്‍ ഇസ്ലാമോഫിബയ ശക്തമാകുന്നുവെന്ന തരത്തില്‍ അടുത്തിടെ ഗള്‍ഫില്‍ പ്രചാരണം ശക്തമായിരുന്നു. പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് ബുധനാഴ്ച കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം ഗള്‍ഫ് രാജ്യങ്ങളില്‍ മോദി സര്‍ക്കാര്‍ വിരുദ്ധ വികാരം ജനിപ്പിക്കാനും ഇന്ത്യയും ഗള്‍ഫ് മേഖലയിലെ സഖ്യരാജ്യങ്ങളും തമ്മില്‍ അഭിപ്രായഭിന്നത സൃഷ്ടിക്കാനുമാണ് ഇത്തരം വ്യാജ സന്ദേശങ്ങളിലൂടെ ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒമാൻ രാജകുടുംബാംഗം ഒമാൻ രാജകുടുംബാംഗമായ ഡോ. സയ്യിദ മുന ബിൻത് ഫഹദ് അൽ സഈദിന്‍റെ പേരിലടക്കം ഇത്തരം വ്യാജ പ്രചാരണങ്ങള്‍ പുറത്ത് വന്നിരുന്നു.