income

പിന്നാക്ക വിഭാഗങ്ങളുടെ ക്രീമലെയർ വരുമാന പരിധി 12 ലക്ഷം രൂപയായി ഉയർത്തണമെന്നതാണ് ബി.പി.ശർമ്മ സമിതിയുടെ മറ്റൊരു പ്രധാന ശുപാർശ. നിലവിൽ ഇത് 8 ലക്ഷം രൂപയാണ്.

അതേ സമയം,വരുമാന പരിധി 12 ലക്ഷമായി ഉയർത്തിയാലും, ശമ്പളം കൂടി ക്രീമലെയറിന് പരിഗണിക്കുന്ന പക്ഷം പിന്നാക്ക വിഭാഗക്കാർക്ക് കാര്യമായ ഗുണം കിട്ടില്ല. പ്രതിമാസ കുടുംബ വരുമാനം ഒരു ലക്ഷം രൂപയ്ക്ക് മുകളിലായാൽ ക്ലാസ്സ് -മൂന്നിലും അതിൽ താഴെയും ഉദ്യോഗമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നല്ലൊരു വിഭാഗത്തിനും സംവരണം നഷ്ടമാവും..