covid

മുംബയ്: പൂനെയിൽ ഏഴുദിവസം കൊണ്ടാണ് കേസുകൾ ഇരട്ടിക്കുന്നതെന്നും ഇത് ദേശീയ ശരാശരിയെക്കാൾ അധികമാണെന്നും ഇവിടം സന്ദർശിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ റിപ്പോർട്ട്. ദേശീയതലത്തിൽ 23 സാമ്പിളുകളിൽ ഒരു പോസിറ്റീവ് ഫലം എന്നതാണ് രോഗ നിർണയ നിരക്ക്. പൂനെയിൽ ഇത്
9 സാമ്പിളുകളിൽ ഒന്ന് എന്ന നിലയിലാണ്. പൂനെയിലെ ചേരികൾ, മാർക്കറ്റുകൾ, അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കണമെന്ന് സമിതി നിർദ്ദേശിച്ചു.