covid19

ന്യൂയോർക്ക് : ലോകത്ത് ഇപ്പോൾ കാണുന്ന കൊവിഡ് 19 രോഗത്തിന്റെ ആറുപുതിയ ലക്ഷണങ്ങൾ സ്ഥിരീകരിച്ച് അമേരിക്ക. യു.എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഔദ്യോഗിക പട്ടികയിലാണ് ആറ് പുതിയ ലക്ഷണങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. ശരീരമാകെ തണുപ്പോടുകൂടിയുള്ള വിറയൽ, ജലദോഷം,പേശിവേദന, തൊണ്ടവേദന, ഗന്ധവും സ്വാദും അറിയാൻ കഴിയാതെ വരിക, തൊലിപ്പുറത്ത് ചൊറിച്ചിൽ എന്നിവയാണത്.

പനി, ചുമ, ശ്വാസം മുട്ടല്‍ (ശ്വസിക്കാന്‍ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്. ഇതോടെ കൊവിഡ് രോഗികളിൽ കണ്ടുവരുന്ന രോഗലക്ഷണങ്ങളുടെ എണ്ണം 19 ആയി. രണ്ട് മുതൽ 14 വരെയുള്ള ദിവസങ്ങളിൽ രോഗികളിൽ ഈ രോഗലക്ഷണങ്ങൾ കണ്ടേക്കാം.ഇവയിൽ ഭൂരിഭാഗം ലക്ഷണങ്ങളുമുള്ളവർ നിർബന്ധമായും വൈദ്യപരിശോധന നടത്തേണ്ടതാണെന്ന നിർദ്ദേശവും സിഡിസി നൽകുന്നുണ്ട്.