nurses

ന്യൂഡല്‍ഹി: ഡല്‍ഹി പട്പർഗഞ്ചിലെ സ്വകാര്യ ആശുപത്രിയായ മാക്‌സ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന 33 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകരിൽ 13 പേര്‍ മലയാളി നേഴ്‌സുമാരാണ്. കഴിഞ്ഞ ആഴ്ചയും ഇവിടുത്തെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധി പേരെ ക്വാറന്‍ൈ്‌റനീലേക്ക് മാറ്റി.

ഇവരുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവന്നതോടെയാണ് കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മാക്‌സ് ആശുപത്രിയിലെ ആറ് മലയാളി നേഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് 13 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 33 പേരെയും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്ന് മാത്രം 88 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.