വേനൽക്കാലത്ത് ചർമ്മത്തിന് ഭീഷണിയും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ് ചൂടുകുരു. ഇതിന് പലതരം പ്രകൃതിദത്ത പ്രതിവിധികളുണ്ട്. അതിൽ മികച്ചൊരു മാർഗമാണ് അരികഴുകിയ വെള്ളം.അരി കഴുകിയ വെള്ളം കൊണ്ട് കുളിയ്ക്കുകയോ വെള്ളം ദേഹത്ത് പുരട്ടുകയോ ചെയ്താൽ വളരെ വേഗത്തിൽ തന്നെ ചൂട് കുരുവിനെ ഇല്ലാതാക്കാം.
ചൂടുകുരു അമിതമായി ഉള്ളവര്‍ അരി കഴുകിയ വെള്ളത്തില്‍ കുളിയ്ക്കുന്നതാണ് നല്ലത്. അല്ലാത്തവർ ദിവസം രണ്ടുനേരം അരി കഴുകിയ വെള്ളം ദേഹത്ത് പുരട്ടി ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കുളിയ്ക്കുക. അരി കഴുകിയ വെള്ളം ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കുന്നതും ഉത്തമമാണ്.
ഓർക്കുക: ചൂടുകുരുവിനെ പ്രതിരോധിക്കാൻ മികച്ച മാർഗം ശാരീരിക ശുചിത്വമാണ്. വിയര്‍പ്പ് പറ്റിയ വസ്ത്രങ്ങള്‍ അധികനേരം ഉപയോഗിക്കുന്നത് ചൂടു കുരുക്കള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നതിനാൽ ഇവ ഒഴിവാക്കുക. വേനൽക്കാലത്ത് വൃത്തിയുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. രാവിലെയും വൈകിട്ടും കുളിയ്ക്കുക. രാമച്ചം, പേരയില, വേപ്പില എന്നിവയിലേതെങ്കിലും ഇട്ട വെള്ളത്തിൽ കുളിയ്ക്കുന്നത് ശരീരത്തിന് കുളിർമ്മ പകരും. വേനൽക്കാലത്ത് ഒരു വസ്ത്രം ഒരു ദിവസത്തിൽ കൂടുതൽ ധരിക്കരുത്.