മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യാപാര മേഖലയിൽ മാന്ദ്യം. സാമ്പത്തിക നഷ്ടം. യുക്തിപൂർവം പ്രവർത്തിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പ്രലോഭനങ്ങളെ അതിജീവിക്കും. ആരോഗ്യം സംരക്ഷിക്കും. അന്യരെ സഹായിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ചുമതലകളും യാത്രാക്ളേശവും. സാഹചര്യങ്ങളെ അതിജീവിക്കും. അകാരണ കാലതാമസം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാമ്പത്തികത്തിൽ ശ്രദ്ധിക്കും. സഹായ സഹകരണം ഉണ്ടാകും. കാരണവന്മാരുടെ അനുഗ്രഹം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം) അബദ്ധങ്ങളെ അതിജിവിക്കും. വിട്ടുവീഴ്ചാ മനോഭാവം. മനസിന് വിഷമമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പല വിധത്തിലുള്ള സമീപനം. ഈശ്വര പ്രാർത്ഥനകൾ ചെയ്യും. സ്ഥാനചലനമുണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഗതിവിഗതികൾ നിരീക്ഷിക്കും. കൂടുതൽ പ്രയത്നം വേണ്ടിവരും. ചുമതലകൾ വർദ്ധിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നഷ്ടസാദ്ധ്യതകളെ വിലയിരുത്തും. അഭിപ്രായ സമന്വയം. ക്ഷമയും സഹനശക്തിയും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക) പ്രവൃത്തികളിൽ നിന്ന് പിന്മാറും. ആദ്ധ്യാത്മിക പ്രവർത്തനങ്ങൾ. വാക്കുകൾ ഉപകാരപ്രദമാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ആശ്ചര്യമനുഭവപ്പെടും. ചുമതലകൾ ഏറ്റെടുക്കും. ആത്മനിയന്ത്രണമുണ്ടാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
വിട്ടുവീഴ്ചാ മനോഭാവം. ആചാരാനുഷ്ഠാനങ്ങൾ പാലിക്കും. ഇൻഷ്വറൻസ് പദ്ധതിയിൽ ചേരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംരക്ഷണ ചുമതല ഏറ്റെടുക്കും. തൊഴിൽ പ്രശ്നങ്ങൾ. അശ്രാന്ത പരിശ്രമം.