നിരവധി വീഡിയോ കോളിങ്ങ് ആപ്പുകൾ ലോക്ക്ഡൗൺ കാലഘട്ടത്തിൽ വലിയ പ്രചാരം നേടി മുന്നേറുകയാണ്. സൂമിനെ മറികടക്കാനായി 50 പേരെ ഉൾക്കൊള്ളിച്ച് വീഡിയോ കോളിങ്ങ് സാധ്യമാക്കുന്ന മെസഞ്ചർ റൂംസും , വാട്സാപ്പിൽ ഗ്രൂപ്പ് വീഡിയോ കോളിംഗ് നടത്തുന്നവരുടെ എണ്ണം എട്ടായി വർദ്ധിപ്പിക്കാനും ഫേയ്സ്ബുക്ക് ഒരുക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് സുരക്ഷിത ഗ്രൂപ്പ് വീഡിയോ കോളിംഗ് എന്ന ആശയവുമായി ടെലിഗ്രാം വരുന്നത്.
ലോക്ക്ഡൗൺ കാലത്ത് ഒരു വിശ്വസനീയമായ വീഡിയോ ആശയവിനിമയത്തിന്റെ ആവശ്യമുണ്ടെന്നും കമ്പനി അറിയിച്ചു. നിലവിൽ വീഡിയോ കോളിങ്ങ് ഫീച്ചർ ടെലിഗ്രാമിൽ ഇല്ല. ഈ വർഷാവസാനത്തിന് മുമ്പ് തന്നെ ഈ സൗകര്യം ആപ്പ്ളികേഷനിൽ ഉൾപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു. എന്നാൽ എന്നാണ് വീഡിയോ കോളിങ്ങ് ആപ്പ്ളികേഷനിൽ ഉൾപ്പെടുത്തിക എന്ന കാര്യത്തിൽ വ്യക്തതയില്ല. 2013ൽ എങ്ങനെയായിരുന്നു മെസേജുകൾ 2020ലും ഇത് മാറ്റം ഉണ്ടാകില്ല എന്നും അതികൃതർ പറഞ്ഞു.
പ്രതിമാസം 40 കോടി സജീവ പ്രവർത്തകരാണ് ടെലിഗ്രാമിനുള്ളത്. 20 ഓളം രാജ്യങ്ങളിലായി ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പാണിത്. 10 കോടിയുടെ വർദ്ധനവും ടെലിഗ്രാമിനുണ്ട്.