ലോക്ക്ഡൗണിൽ ബോറടി മാറ്റാനായി വീടുകളിൽ ചെറിയ രീതിയിൽ കൃഷിചെയ്യുന്നവരുണ്ട്. പച്ചക്കറികളിൽ എളുപ്പത്തിൽ കൃഷി ചെയ്യാവുന്ന ഒന്നാണ് അമരയ്ക്ക. കാര്യമായ പരിചരണമൊന്നും ഇതിന്റെ വളർച്ചയ്ക്ക് ആവശ്യമില്ല. കൊത്തമര, ചീനി അമരയ്ക്ക എന്നും ഇതിനെ പറയുന്നു. നനയ്ക്കാൻ സൗകര്യമുള്ള സ്ഥലം മാത്രമാണ് അമരയ്ക്ക കൃഷിക്ക് പ്രധാനമായും വേണ്ടത്. അപ്പോൾ പിന്നെ എന്ത് കൊണ്ട് അമരയ്ക്ക വീടുകളിൽ കൃഷി ചെയ്യുന്നില്ല. ഫലപ്രധമായ രീതിയിൽ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം.
നീർത്താഴ്ചയുള്ള സ്ഥലമായിരിക്കണം. വെള്ളം കെട്ടി നിൽക്കുന്നത് വളർച്ചയ്ക്ക് അനുയോജ്യമല്ല.
പി..എച്ച് മൂല്യം 7നും 8നും ഇടയിലായിരിക്കണം.
ഒരു സെ.മി സ്ഥലത്താണ് കൃഷി ചെയ്യുന്നതെങ്കിൽ 30 സെ.മി അകലത്തിൽ വിത്ത് പാകണം.
വേനൽക്കാലത്ത് ചാലുകളുണ്ടാക്കിയും മഴക്കാലത്ത് വരമ്പത്തും വിത്തുപാകാം.
ജൈവവളമാണ് ഉപയോഗിക്കേണ്ടത്. ചാണകപൊടി, എല്ലുപൊടി, കടലപ്പിണ്ണാക്ക്, മണ്ണിരകമ്പോസ്റ്ര്, വേപ്പിൻപ്പിണ്ണാക്ക് എന്നിവ യോജിപ്പിച്ച് ആഴ്ചയിലൊരിക്കൽ ഇട്ടുകൊടുക്കാം.
ഏത്തപ്പഴത്തൊലിയും പുളിപ്പിച്ച കടലപ്പിണ്ണാക്കും വാളമായി ഉപയോഗിക്കാവുന്നതാണ്.