ജമൈക്ക: വിൻഡീസ് ക്രിക്കറ്റ് ടീമിലെ പഴയ സഹതാരം രാംനരേഷ് സർവനെതിരെ സൂപ്പർ താരം ക്രിസ് ഗെയ്ൽ. സർവൻ കൊറോണയെക്കാൾ വലിയ വൈറസാണെന്നാണ് ഗെയ്ൽ ലക്ഷേപിച്ചത്. കരീബിയൻ പ്രിമിയർ ലീഗിലെ തന്റെ മുൻ ക്ളബായ ജമൈക്ക തല്ലവാസിൽ നിന്ന് ഒഴിവാക്കപ്പെടാൻ കാരണം സർവന്റെ കളികളാണെന്നാണ് ഗെയ്ലിന്റെ ആരോപണം. 2019വരെ തല്ലവാസിന്റെ മാർഖ്വീ താരമായിരുന്നു ഗെയ്ൽ. എന്നാൽ കഴിഞ്ഞ സീസണിൽ താരത്തെ ക്ളബ് കൈവിടുകയായിരുന്നു.തുടർന്ന് സെന്റ് ലൂസിയ സൗക്ക്സിലേക്ക് കൂടുമാറി. തല്ലവാസിന്റെ ടീമുടമകളെ സർവൻ തെറ്റിദ്ധരിപ്പിച്ചാണ് തന്നെ പുറത്താക്കിയതെന്ന് ഗെയ്ൽ മുമ്പും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു വീഡിയോ ചാറ്റിലാണ് കൊറോണ പരാമർശമുണ്ടായത്.