അമരാവതി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന് വന്നുചേർന്ന അധിക സാമ്പത്തിക ബാദ്ധ്യത കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് ഈ മാസം പകുതി ശമ്പളം മാത്രമേ നൽകുകയുള്ളൂവെന്ന് ആന്ധ്രപ്രദേശ് സർക്കാർ വ്യക്തമാക്കി. വിരമിച്ച സർക്കാർ ജീവനക്കാർക്കുള്ള പെൻഷനും പകുതിയായിരിക്കും. കഴിഞ്ഞ മാസവും സർക്കാർ ജീവനക്കാർക്ക് പകുതി ശമ്പളം മാത്രമാണ് നൽകിയിരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും സാമ്പത്തിക പ്രതിസന്ധി മറകടക്കാനുമാണ് ഈ നീക്കം. പിടിക്കുന്ന ശമ്പളം പിന്നീട് നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.