ലണ്ടൻ: ലിവർപൂൾ ഫുട്ബാൾ ക്ളബിന്റെ മുൻ സ്ട്രൈക്കർ മൈക്കേൽ റോബിൻസൺ അന്തരിച്ചു. 61 വയസായിരുന്നു..രണ്ട് വർഷത്തോളമായി കാൻസർ ചികിത്സയിലായിരുന്നു. അയർലാൻഡുകാരനായ റോബിൻസൺ 1984ലാണ് ലിവർപൂളിലെത്തിയത്. ഒസാസുനയ്ക്ക് വേണ്ടിയാണ് അവസാനമായി കളിച്ചത്. വിരമിച്ച ശേഷം സ്‌പെയ്നിൽ കമന്റേറ്ററായി തുടരുകയായിരുന്നു