വാഷിംഗ്ടൺ : ന്യൂയോർക്കിൽ കൊവിഡിനെതിരെ പോരാടാൻ മുന്നിലുണ്ടായിരുന്ന വനിതാ ഡോക്ടർ ജീവനൊടുക്കി. മാൻഹാട്ടനിലെ പ്രെസ്ബൈറ്റീരിയൻ അലൻ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറായിരുന്ന ഡോക്‌ടർ ലോൺ എം.ബ്രീൻ (49) ആണ് മരിച്ചത്. ഞായറാഴ്ച ഷാർലറ്റ്‌സ്‌വില്ലെയിലെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
കൊവിഡ് രോഗികളുടെ ദയനീയ അവസ്ഥ മകളുടെ മനസിനെ വല്ലാതെ അലട്ടിയിരുന്നതായി ബ്രീനിന്റെ പിതാവ് ഡോ.ഫിലിപ്പ് സി ബ്രീൻ പറഞ്ഞു. ബ്രീനും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രോഗമുക്തി നേടിയ ശേഷം അവർ കൊവിഡ് വാർഡിൽ ജോലി തുടരുകയായിരുന്നു.