nafeesa-ali

ബംഗളൂരു: ' ഇവൾ എന്റെ അനന്തിരവൾ ദിയാ നായിഡു.കൊവിഡിനെ പൊരുതി തോൽപ്പിച്ചവൾ. അതീവ ​ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി പ്ളാസ്മ ദാനം ചെയ്ത് തിരിച്ച് വീട്ടിലെത്തിയവൾ. ധീരയായ കുട്ടീ, നിന്നോട് ഞാൻ കടപ്പെട്ടിരിക്കുന്നു'.- മമ്മൂട്ടി നായകനായ 'ബിഗ് ബിയിലെ" ടീച്ചറമ്മയായി മലയാളി മനസിൽ ഇടം പിടിച്ച മുതിർന്ന ബോളിവുഡ് നടി നഫീസ അലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചതാണിത്.

ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നർത്തകിയും നൃത്തസംവിധായികയുമായ ദിയാ നായിഡു കർണാടകയിൽ പ്ളാസ്മ ദാനം ചെയ്യുന്ന രണ്ടാമത്തെയാളാണ്. കൊവിഡിനെതിരെയുളള തന്റെ പേരാട്ടത്തിനെക്കുറിച്ചും പ്ലാസ്മ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിക്കും ദിയ തന്റെ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചിരുന്നു. ഇത് പങ്കുവച്ചാണ് നഫീസ അലിയുടെ കുറിപ്പ്.

'കൊവിഡ് 19 ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യുന്നത് അത്ര സങ്കീർണമായ പ്രക്രിയ അല്ല. രണ്ട് മണിക്കൂർ കൊണ്ട് എല്ലാം കഴിയും. ഇപ്പോൾ ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണിത്. ജീവൻ രക്ഷിക്കാൻ സഹായിക്കൂ.” - നഫീസ എഴുതി.

'പ്ളാസ്മ ദാനം രക്തദാനം പോലെ എളുപ്പമാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും ദിയ പറഞ്ഞു.