covid-

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി 1594 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 51 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് 29974പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 22010 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 7027 പേർ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 937 പേർ കൊവിഡ് രോഗത്തെത്തുടർന്ന് മരിച്ചതായും കേന്ദ്രസർക്കാർ വ്യക്തമാക്കി.

അതേസമയം ലോക്ക്ഡൗൺ രോഗവ്യാപനം തടയുന്നതിൽ ഫലപ്രദമായതായി കേന്ദ്രസർക്കാർ അറിയിച്ചു. ഏഴുദിവസത്തിനിടെ രാജ്യത്തെ 80 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ അറിയിച്ചു 47 ജില്ലകളിൽ 14 ദിവസത്തിനിടെ ആർക്കും പുതുതായി രോഗം കണ്ടെത്തിയിട്ടില്ലെന്നും ഹർഷവർദ്ധൻ അറിയിച്ചു. കഴിഞ്ഞ മൂന്നുദിവസത്തിനിടെ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നത് 10.9 ദിവസമായി ഉയർന്നതായും ഹർഷവർദ്ധൻ പറഞ്ഞു.