dengue

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിൽ ഡെങ്കിപ്പനിയും പടരുന്നു. നാലാഴ്ചയ്ക്കിടെ 71പേ‌ർക്ക് രോഗം ബാധിക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.തിരുവനന്തപുരം, മാണിക്കൽ സ്വദേശി സുലൈഖ ബീവി(78), ചങ്ങനാശ്ശേരി മാമൂട് കൊച്ചുറോഡിൽ ജയ്മോൻ ജെ. വർഗീസ് (53) എന്നിവരാണ് മരിച്ചത്. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങളുമായി 3366 പേർ ചികിത്സയിലാണ്. തിങ്കഴാഴ്ച ചികിത്സ തേടിയ 22 പേരിൽ അഞ്ചുപേർക്ക് രോഗം സ്ഥിരീകരിച്ചു.

ഈ വർഷം ഇതുവരെ:

രോഗികൾ: 792 ,

മരണം: 2

മറ്റു പനിബാധിതർ: 1546,

മരണം: 2

രോഗബാധ കൂടുതൽ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കാസർകോട്