തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിന് 2.39 ലക്ഷം കിടക്കകൾ സ്ഥാപിക്കാനുള്ള കേന്ദ്രങ്ങൾ സർക്കാർ കണ്ടെത്തിക്കഴിഞ്ഞു. 1.52 ലക്ഷം കിടക്കകൾ ഇപ്പോൾത്തന്നെ തയ്യാറാണ്. സർക്കാർ,​ സ്വകാര്യ ആശുപത്രികളിലും ഹോട്ടലുകളിലും റിസോർട്ടുകളിലുമുള്ള മുറികൾക്ക് പുറമെ 47 സ്‌റ്റേഡിയങ്ങളും ക്വാറന്റൈൻ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 20,000 കിടക്കകൾ ഒരുക്കും.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം,​ ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയം,​ എറണാകുളം ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം,​ കോഴിക്കോട് മെഡിക്കൽ കോളജ് സ്‌റ്റേഡിയം എന്നിവയും തിരഞ്ഞെടുത്തിട്ടുണ്ട്. ദുരന്തനിവാരണ അതോറിട്ടിയും പി.ഡബ്ല്യു.ഡിയും ചേർന്നാണ് സജ്ജീകരണങ്ങൾ ഒരുക്കുക.