തൃശൂർ: കൊവിഡ് ബാധിച്ച് ദുബായിൽ യുവാവ് മരിച്ചു. അടാട്ട് പുറനാട്ടുകര വിഷ്ണു ക്ഷേത്രത്തിനു സമീപം മഠത്തിൽപറമ്പിൽ രാമകൃഷ്ണന്റെ മകൻ ശിവദാസ്(42) ആണ് മരിച്ചത്. ദുബായ് അൽഖൂസിൽ ഡ്രൈവറായിരുന്നു. 19ന് കൊവിഡ് സ്ഥിരീകരിച്ച ശിവദാസനെ 22നാണ് ദുബായ് റാഷിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ ദുബായിലുള്ള ബന്ധുക്കളാണ് മരണ വാർത്ത വിളിച്ചറിയിച്ചത്. ദുബായിൽ പത്തു വർഷത്തോളം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട് ശിവദാസൻ. കുറച്ചുകാലം നാട്ടിൽ ചെലവഴിച്ചതിനെ തുടർന്ന് കഴിഞ്ഞ ജൂലായിലാണ് വീണ്ടും ദുബായിലേക്ക് പോയത്. ദുബായിൽ സംസ്‌കരിക്കും. അമ്മ: ജാനകി. ഭാര്യ: സൂരജ. മക്കൾ: അമേയ, അക്ഷര. സഹോദരൻ: ഹരി.