തിരുവനന്തപുരം: 'ജനകീയനായ നേതാവ്' എന്ന വിളിപ്പേര് ജനങ്ങളാൽ ചാർത്തപ്പെട്ടയാളാണ് ഉമ്മൻ ചാണ്ടി. കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും, ഇന്നിപ്പോൾ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുമ്പോഴും ഉമ്മൻ ചാണ്ടിയിലെ ജനസേവകന് ഒരുമാറ്റവും വന്നിട്ടില്ല. കൊവിഡ് ഭീതിയിയുടെ പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗൺ അഭിമുഖീകരിക്കുമ്പോഴും, തിരുവനന്തപുരത്തെ തന്റെ വസതിയിൽ പ്രവർത്തന സജ്ജനാണ് അദ്ദേഹം. വിദേശത്തു നിന്നടക്കം ദിനംപ്രതി നിരവധി പേരാണ് സഹായം അഭ്യർത്ഥിച്ച് ഉമ്മൻ ചാണ്ടിയെ വിളിക്കുന്നത്.
കൊവിഡ് പ്രതിരോധത്തിനിടയിലും പിണറായി സർക്കാർ നേരിടേണ്ടി വന്ന ഏറ്റവും വലിയ ആക്ഷേപങ്ങളിലൊന്നായിരുന്നു സ്പ്രിൻക്ളർ കരാർ. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആരോപിച്ച കാര്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിക്കാത്തത് അസഹിഷ്‌ണുതയുടെ ഏറ്റവും വലി ഉദാഹരണം തന്നെയാണെന്ന് ഉമ്മൻചാണ്ടി പറയുന്നു. ജനാധിപത്യത്തിൽ ഏതൊരു സാഹചര്യത്തിലും എല്ലാവരും വിമർശനത്തിന് വിധേയരാണെന്നും, അസഹിഷ്‌ണുതകൊണ്ടുള്ള സമീപനം ഒരിടത്തും എത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈനിലാണ് മുൻമുഖ്യമന്ത്രി മനസു തുറന്നത്.
ഉമ്മൻചാണ്ടിയുമായുള്ള അഭിമുഖത്തിൽ നിന്ന്-
'സോളാർ കേസ് വന്നപ്പോൾ, നിയമസഭയുടെ ചട്ടം അനുസരിച്ച് ഒരു അസംബ്ളിയിൽ ഒരു പ്രശ്നം അടിയന്തരപ്രമേയമായിട്ട് ഒരു പ്രാവശ്യമെ കൊണ്ടുവരാവൂ എന്നുണ്ട്. ഒമ്പത് അടിയന്തരപ്രമേയങ്ങളാണ് തുടർദിവസങ്ങളായിട്ട് വന്നത്. അന്ന് സ്പീക്കർ എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത്, എന്നോടിതിനെ കുറിച്ച് ചോദിക്കേണ്ട കാര്യമേയില്ലെന്നാണ്. ഏതു നോട്ടീസിനും ഞാൻ സമ്മതിച്ചിരിക്കുന്നു എന്നായിരുന്നു. ഒരേ ഇഷ്യുവിന്റെ പേരിൽ ഒമ്പത് അടിയന്തരപ്രമേയം ഒമ്പത് ദിവസങ്ങളിൽ ചർച്ചയ്‌ക്കെടുത്ത്. ഒരേ കാര്യം തന്നെയായിരുന്നു ഈ ദിവസങ്ങളിലെല്ലാം പറഞ്ഞത്. ആൾക്കാർ മാറി എന്നല്ലാതെ വിഷയത്തിൽ മാറ്റമുണ്ടായിരുന്നില്ല'.
അഭിമുഖത്തിന്റെ പൂർണരൂപം-