salary-cut-

തൃശൂർ: ജനാധിപത്യ രീതിയിൽ വിയോജിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തുമ്പോൾ അതിനെതിരെ വ്യക്തിഹത്യ നടത്തുന്നത് ഇല്ലാതാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ശമ്പളം പിടിക്കൽ ഉത്തരവ് കത്തിച്ചതിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ട ഷാഹിദ റഹ്മാൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയുമായ താൻ കെ.പി.എസ്.ടി.എയുടെ ആഹ്വാനപ്രകാരം നടത്തിയ ഉത്തരവ് കത്തിക്കൽ പ്രതിഷേധ സമരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു. തന്റെ ചിത്രത്തിന് താഴെ കേട്ടാലറയ്ക്കുന്ന പരാമർശങ്ങളാണ് സി.പി.എം അനുഭാവികൾ എന്ന് അവകാശപ്പെടുന്നവർ എഴുതിയതെന്ന് ഷാഹിദ പറഞ്ഞു.