oman

മസ്‌കറ്റ്: ഒമാനിലെ മാർക്കറ്റുകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം. ഉച്ചക്ക് 12 മുതൽ രാത്രി എട്ടുമണിവരെയായിരിക്കും ചില്ലറ വിൽപന വിഭാഗം പ്രവർത്തിക്കുക. വെള്ളിയാഴ്ച അവധിയായിരിക്കും. ചില്ലറ വ്യാപാരം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ പുറത്തുവിട്ട നിബന്ധനകളിലാണ് ഇക്കാര്യമുള്ളത്.

സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ മുഖാവരണവും കൈയുറയും നിർബന്ധമായും ധരിച്ചിരിക്കണം. മാസ്‌കും കൈയുറയും ധരിക്കാത്തവരെ മാർക്കറ്റിലേക്ക് പ്രവേശിപ്പിക്കില്ല. 12 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിനു മുകളിലുള്ളവർക്കും മാർക്കറ്റിൽ പ്രവേശനമുണ്ടാകില്ലെന്ന് മസ്‌കത്ത് നഗരസഭ അറിയിച്ചു. ചെറിയ വാഹനങ്ങൾക്ക് മാർക്കറ്റിന് ഉള്ളിലേക്ക് പ്രവേശനം അനുവദിക്കില്ല.


എന്നാൽ മാർക്കറ്റിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇവയുടെ പാർക്കിംഗ് അനുവദിക്കും. വാങ്ങിയ സാധനങ്ങൾ വാഹനത്തിന് അടുത്തേക്ക് എത്തിക്കുന്നതിനായി സെൻട്രൽ മാർക്കറ്റ് അധികൃതർ സൗജന്യ ട്രോളി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.പോർട്ടർമാരുടെസേവനം നിശ്ചിത നിരക്കിൽ ലഭ്യമാകുമെന്നും നഗരസഭ അറിയിച്ചു.ഹോൾസെയിൽ വിൽപനനേരത്തേ തീരുമാനിച്ചപ്രകാരം പുലർച്ച നാലുമുതൽ ഉച്ചക്ക് 11വരെ ആയിരിക്കും.