സൂപ്പർതാരം മോഹൻലാലിന്റെ വിവാഹം വാർഷികമായിരുന്നു ഇന്ന്. പതിവുപോലെ സിനിമയ്‌ക്ക് അകത്തും പുറത്തുനിന്നുമായി നിരവധിപേരാണ് ലാലിനും സുചിത്രയ്‌ക്കും ആശംസകൾ നേർന്നത്. ഇപ്പോഴിതാ നടൻ നിർമ്മൽ പാലാഴിയും അത്തരത്തിലൊരു ആശംസ നേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. മോഹൻലാലിന് താരം ആശംസകൾ നേർന്നതും, തുടർന്ന് ലാൽ നൽകിയ മറുപടിയുമൊക്കെയാണ് നിർമൽ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
'ഈ പോസ്റ്റ് ഇട്ടതു കാണുമ്പോൾ ജാഡയെന്നോ, അർദ്ധരാത്രിയിൽ കുടപിടിക്കുന്നവൻഎന്നോ,അൽപ്പൻ എന്നോ വിളിച്ചാലും ഒരു കുഴപ്പവും ഇല്ല സന്തോഷം അങ്ങേ തലക്കിൽ വന്നപ്പോൾ എന്റെ സുഹൃത്തുക്കളെ അറിയിക്കാതെ വയ്യ എന്നായി'- നിർമൽ കുറിച്ചു.