മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ചിന്തകൾക്കതീതമായി പ്രവർത്തിക്കും. അഹംഭാവം ഒഴിവാക്കണം. ആവശ്യങ്ങൾ നിറവേറ്റും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മധൈര്യമുണ്ടാകും. അപാകതകൾ പരിഹരിക്കും. നീതിയുക്തമായ സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അഭിപ്രായ സ്വാതന്ത്ര്യം. ആത്മാർത്ഥമായി പ്രവർത്തിക്കും. ലക്ഷ്യം കൈവരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സാഹചര്യങ്ങളെ മാറ്റിമറിക്കും. യുക്തിപൂർവം പ്രവർത്തിക്കും. രമ്യമായ പരിഹാരങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
കാര്യങ്ങൾ അനുഭവത്തിൽ വരും. സന്തുലിത മനോഭാവം. ആത്മവിശ്വാസം ആർജിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ദീർഘവീക്ഷണമുണ്ടാകും. ലക്ഷ്യപ്രാപ്തി നേടും. സങ്കീർണമായ പ്രശ്നങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പ്രശ്നങ്ങൾ പരിഹരിക്കും. സദ്ശീലങ്ങൾ അനുവർത്തിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സമന്വയ സമീപനം. കാര്യവിജയം. തർക്കങ്ങൾ പരിഹരിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനുഭവജ്ഞാനം ആർജിക്കും. ക്രിയാത്മകമായ നടപടികൾ. ആത്മാർത്ഥമായി പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
കർമ്മരംഗങ്ങളിൽ ഏർപ്പെടും. ജീവിതനിലവാരം മെച്ചപ്പെടും. മക്കളിൽ നിന്ന് സംരക്ഷണം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അറിവ് പകർന്ന് നൽകും. മനോധൈര്യമുണ്ടാകും. മദ്ധ്യസ്ഥരെ വേണ്ടിവരും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കാർഷിക മേഖലകളിൽ പ്രവർത്തിക്കും. അനുകൂലമായ അന്ത രീക്ഷം. വ്യവസ്ഥകൾ പാലിക്കും.