covid

ഭൂമിയിൽ നിന്ന് പകർച്ചവ്യാധികൾ തുടച്ചുനീക്കാനുള്ള ശക്തി മനുഷ്യനിലുണ്ടെന്ന് പരാമർശിച്ച ശാസ്ത്രജ്ഞനാണ് ലൂയി പാസ്റ്റർ. ജേർമ് സിദ്ധാന്തത്തിന്റെ തെളിവുകളും വാക്സിനേഷൻ തത്വങ്ങളും ശാസ്ത്രലോകത്തിന് സംഭാവന ചെയ്ത മഹത് വ്യക്തിയാണദ്ദേഹം. ഒരു നൂറ്റാണ്ടിനു ശേഷം കൊറോണ (കോവിഡ് 19) വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനും വളരെ മുൻപ്, കഴിഞ്ഞ രണ്ട് ദശാബ്ദത്തിലേറെയായി നടന്ന സംഭവങ്ങൾ സൂക്ഷ്മാണുക്കളുടെമേലുള്ള യുദ്ധത്തിൽ നമുക്ക് വിജയം നേടാനാകുമെന്ന വിശ്വാസത്തിന് ആക്കം കൂട്ടി.

എന്നാൽ ഇരുപതാം നൂറ്റാണ്ടിനോട് അടുത്തപ്പോൾ, എയ്ഡ്സ്, ലഗണൈർസ്,ഹാന്റ വൈറസ് ശ്വാസകോശാബാധ ഉൾപ്പെടെ ഒരു ഡസനിലേറെ പുതിയ അസുഖങ്ങളെയാണ് നമുക്ക് നേരിടേണ്ടി വന്നത്. നാം ഏറെക്കുറെ തുടച്ചു നീക്കി എന്ന് വിശ്വസിച്ചിരുന്ന മലേറിയയും ട്യൂബർകുലോസിസിസും ഇതിൽ ഉൾപ്പെടുന്നു. സത്യത്തിൽ ലോകത്താകമാനമുള്ള വിവിധ അസുഖങ്ങളുടെയും മരണങ്ങളുടെയും പ്രഥമ കാരണം പകർച്ചാവ്യാധികളാണെന്നതാണ് വസ്തുത.

രോഗാണുക്കൾക്ക് നേരെയുള്ള മനുഷ്യന്റെ യുദ്ധത്തിന് ഏറെ പഴക്കമുണ്ട്. അതിനിയും അവസാനിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പകർച്ചാവ്യാധികളെ സംബന്ധിച്ചുള്ള പുസ്തകം ഇനിയും അടയ്ക്കാൻ ആയിട്ടില്ല എന്നതാണ് വാസ്തവം. നിലവിലെ വൈറസിന്റെ കടന്നാക്രമണം ഏതാണ്ട് 12.5 ലക്ഷം ആൾക്കാരെ ബാധിച്ചിട്ടുണ്ട്. മരണനിരക്കുകളാകട്ടെ 68000 കവിഞ്ഞു. ചെറിയൊരു ആശ്വാസം ഉള്ള കാര്യം കാലാവസ്ഥയ്ക്കനുസരിച്ച് വരുന്ന പകർച്ചപ്പനിയെക്കാൾ അപകടം കുറവാണ് കോവിഡ്

19ന് എന്ന് പ്രൊഫസർ യാറം ലാസ് രേഖപെടുത്തിയതാണ് പ്രൊഫസർ പീറ്റർ ഗോട്‌ഷേയാകട്ടെ തന്റെ ബ്ലോഗിലും കുറിച്ചിരിക്കുന്നത് വലിയ വിഭാഗം ജനങ്ങളെ പരിഭ്രാന്തരാക്കുന്ന വെറുമൊരു പകർച്ച പനി മാത്രമാണ് കൊറോണയെന്നാണ്.

പകർച്ചവ്യാധികളോടുള്ള യുദ്ധത്തിൽ മുൻനിരയിലല്ലാത്ത നമ്മളെ പോലുള്ളവർക്ക്, കൃത്യമായ പിന്നാമ്പുറ തന്ത്രങ്ങളില്ലാതിരുന്നതുകൊണ്ടുതന്നെ തിരിച്ചടികൾ നേരിട്ടു. ഇത്തരം വ്യാധികളോട് നമ്മൾ നടത്തിയ യുദ്ധവിജയങ്ങളുടെ രേഖകൾ, തന്ത്രങ്ങൾ, സജ്ജീകരണങ്ങൾ, പെരുമാറ്റചട്ടങ്ങൾ, നമ്മുടെ പടച്ചട്ടയിലെ വിടവുകൾ, പുതിയ ഉപകരണങ്ങളുടെ കണ്ടുപിടിത്തം, നിലവിലെയും, ഭാവിയിലെയും വെല്ലുവിളികൾ നേരിടാനുള്ള ഉപാധികൾ എല്ലാം ഇവയിൽ ഉൾപ്പെടും.


ഇന്ത്യയിൽ സ്ഥിരീകരിച്ച കൊവിഡ് 19 കേസുകളുട എണ്ണവും മരണകണക്കുകളും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെന്നത് അൽപം ആശ്വാസം പകരുന്നു. എന്നിരുന്നാലും പുതിയ വ്യാധി ഒരു അധിക ബാധ്യത തന്നെയാണ്. മറ്റ് രോഗാണുക്കൾ വഴിയുണ്ടാകുന്ന പകർച്ചവ്യാധികൾ മൂലം ഇന്ത്യയിൽ രോഗം ബാധിക്കുന്നവരുടെ എണ്ണവും മരണനിരക്കും കൂടുന്നുണ്ട്. ഇത് മൂലം ആരോഗ്യ പരിരക്ഷയ്ക്ക് വേണ്ടി ഭീമമായ തുക ചിലവഴിക്കേണ്ടി വരുന്നു.

ഗുരുതര പകർച്ചവ്യാധികൾ ആയ മലേറിയ, പ്ലേഗ്, ലെപ്രസി ,കോളറ തുടങ്ങിയ രോഗങ്ങൾ നിയന്ത്രിക്കുന്നതിൽ നാം നേടിയ വിജയം ഒഴിച്ച് കഴിഞ്ഞാൽ മറ്റു പലതരത്തിലുള്ള അണുബാധകളൂം നമ്മുടെ നാട്ടിൽ പടർന്നുപിടിക്കുന്നുണ്ട്. ശ്വാസനസംബന്ധമായ അണുബാധ,പ്രാണികളിലെ വൈറസുകൾ, വവ്വാലിൽ നിന്നുള്ള രോഗബാധ എന്നിവയാണ് ഇന്ത്യയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന മൂന്ന് തരത്തിലെ വൈറസ് ബാധകൾ. ഇതുകൂടാതെ പുതിയ രോഗവാഹകരെയും കണ്ടെത്തിയിട്ടുണ്ട്.

അണുബാധയുടെ ഭാഗമായുണ്ടാകുന്ന സാമ്പത്തിക ആഘാതങ്ങൾ വളരെ വ്യാപ്തിയേറിയതാണ്. ആരോഗ്യപരിരക്ഷയ്ക്കായുള്ള വലിയ ചിലവുകൾ, ആരോഗ്യം മോശമാകുന്നതിലൂടെ ഉത്പാദനരംഗത്ത് നഷ്ടമാകുന്ന തൊഴിൽ ദിനങ്ങൾ, യാത്ര-ടൂറിസം മേഘലയിലെ തിരിച്ചടികൾ, ദുരിത ബാധിത പ്രദേശങ്ങളിൽ നിന്നുള്ള മത്സ്യ-കാർഷിക കയറ്റുമതിയിൽഉണ്ടാകുന്ന ഇടിവുകൾ എല്ലാം സാമ്പത്തിക തകർച്ചയ്ക്ക് വഴിവെക്കും. ഇത് മൂലമുണ്ടാകുന്ന മാനസിക ആഘാതങ്ങൾ വിലയിരുത്തിയിട്ടില്ല എന്നതാണ് മറ്റൊരു കാര്യം.

വീണ്ടും വീണ്ടും ഉടലെടുക്കുന്ന പകർച്ചാവ്യാധികളെ നിയന്ത്രിക്കുകയും തടയുകയും ചെയ്യുക എന്നത് ഒരു വലിയ വെല്ലുവിളിയാണ്. അത് ഉടലെടുക്കാൻ ഉണ്ടായ കാരണങ്ങൾ, മതിയായ രീതിയിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ഭൂപ്രകൃതി-കാലാവസ്ഥ വ്യതിയാനങ്ങൾ, വൈരുദ്ധ്യമുള്ള ജനവിഭാഗം, കലാ-സാമൂഹിക-പാരിസ്ഥികപരമായ ഘടകങ്ങൾ എന്നിവ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ അവ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനാവൂ.

മനുഷ്യനിലുണ്ടാകുന്ന 60 ശതമാനം പകർച്ചവ്യാധികളും 70 ശതമാനത്തോളം പുനർജീവനം നേടുന്ന വ്യാധികളും പകരുന്നത് മൃഗങ്ങളിൽ നിന്നാണ്. അതിൽ മൂന്നിൽ രണ്ട് ശതമാനവും വന്യജീവികളിൽ നിന്നാണ് ഉടലെടുക്കുന്നത്. കൃത്യമായ അവലോകനമില്ലാതെയുള്ള നഗരവത്കരണം മൃഗങ്ങൾ -പ്രാണികൾ എന്നിവയുമായി മനുഷ്യന് അടുത്ത സമ്പർക്കത്തിന് വഴിയൊരുക്കുകയും അതുവഴി വൈറസ്ബാധ ഉണ്ടാവുകയും ചെയ്യുന്നു.


ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൽ, പൂനെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലെ ദേവേന്ദ്ര മൗലവിയും സഹപ്രവർത്തകരും നൽകിയ നിരൂപണത്തിന്റെ ഉപസംഹാരത്തിð ചില കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിൽ രോഗ-നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യകതയുണ്ടെന്നും സാംക്രമിക രോഗശാസ്ത്രത്തിലും രോഗഭാരത്തിന്റെ തോതിലും ശ്രദ്ധനൽകി അവയെ ശക്തിപ്പെടുത്തണമെന്നും പരാമർശിച്ചിരിക്കുന്നു.

രോഗത്തിന്റെ പ്രാണിസംബന്ധവസ്തുതകളിലും ആഴത്തിലുള്ള പഠനം, രോഗത്തിന്റെ ഉറവിടം, വാഹകർ, പ്രകൃതിയിലെ ഘടകങ്ങൾ

തുടങ്ങിയവയെക്കുറിച്ചുള്ള അഗാധമായ വിവരശേഖരണവും നടത്തണമെന്ന്പരാമർശിച്ചിരിക്കുന്നു. രോഗത്തെ നേരിടാനുള്ള അടിയന്തിര സംവിധാനങ്ങൾ സജ്ജമാക്കുകയും പ്രതികരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്നും നിർദ്ദേശിച്ചിരിക്കുന്നു.


പകർച്ചവ്യാധികളെ നേരിടാനും തയ്യാറെടുപ്പുകൾ നടത്താനും ധൃതഗതിയിൽ പ്രതികരണങ്ങൾ ശക്തിപ്പെടുത്തുവാനും ലോകാരോഗ്യ സംഘടന വിവിധ പ്രായോഗികതന്ത്രങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ ,അപായസാധ്യതകളെ കുറിച്ചുള്ള ആശയവിനിമയം, ഗവേഷണവും അതിന്റെ ശരിയായ ഉപയോഗവും, രാഷ്ട്രീയ പ്രതിബദ്ധത, സഹവർത്തിത്വം പരിപോഷിപ്പിക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ ലോകരോഗ്യസംഘടന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

പല പ്രാരംഭ പ്രവർത്തനങ്ങളും നമ്മുടെ രാജ്യത്ത് നടന്നു വരികയാണ്. 2004ൽ ഇന്റഗ്രേറ്റഡ് സർവൈലൻസ് പ്രോജക്ടിന്റെ ആദ്യഘട്ട പ്രവർത്തനം ഇന്ത്യയിലെ 101 ജില്ലകളിൽആരംഭിച്ചു. ഇപ്പോഴത് രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും

ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. നിലവിൽ ഓരോ ജില്ലയിലും നിരീക്ഷണ യൂണിറ്റുകളും ധ്രുത-പ്രതികരണ സംഘങ്ങളുമുണ്ട് ദേശീയ-ആഗോള ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഭാഗമായി (ഇന്റർനാഷണൽ ഹെൽത്ത് റെഗുലേഷനും) ഇന്ത്യയിൽ പലവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്.

അതിർത്തികടന്ന് പടരാൻ സാധ്യതയുള്ള തീവ്രമായ ആരോഗ്യ സംബന്ധവിഷയങ്ങളിൽ പെട്ടെന്ന് ഇടപെട്ട് പ്രവർത്തിക്കാനും മറ്റു രാജ്യങ്ങൾക്ക് ധൃതഗതിയിൽ മുന്നറിയിപ്പ് നൽകാനുമാണ് ഐ എച് ആർ ലക്ഷ്യമിടുന്നത്. നിലവിലെ ഈ ദുരന്തം പ്രതിസന്ധിഘട്ടങ്ങളെയും, പെട്ടെന്നുള്ള ആവശ്യങ്ങളെയും നേരിടാനുള്ള നമ്മുടെ പ്രാപ്തി തെളിയിച്ചിരിക്കുകയാണ്. നിനച്ചിരിക്കാത്ത നേരത്തുള്ള പകർച്ചവ്യാധിയുടെ വരവ് രോഗനിർണ്ണയത്തിലെയും ചികിത്സാസംവിധാനങ്ങളിലെയും നമ്മുടെ ദൗർബല്യങ്ങളെയും തുറന്നുകാട്ടി. അതിനുള്ള കാരണങ്ങൾ ഇനിയും കണഅടത്തേണ്ടിയിരിക്കുന്നു.

ഒരു ബില്യനിലധികം ജനപ്പെരുപ്പം ഉള്ള ഇന്ത്യയിൽ പകർച്ചവ്യാധി വിദഗ്ധരുടെ എണ്ണം അൻപതോളം മാത്രമാണ്. മെഡിക്കൽ വിദ്യാഭ്യാസരംഗത്ത് പകർച്ചവ്യാധികളുടെ പഠനത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടിയിരിക്കുന്നു. അതിന്, രാജ്യത്തിന്റെ മാറുന്നആവശ്യങ്ങൾക്കനുസരിച് പാഠ്യപദ്ധതികൾ പുനഃക്രമീകരിക്കണം. ഇന്ത്യയിലെ പ്രാഥമിക ചികിത്സകരുടെയും വിദഗ്ദ്ധ ചികിത്സകരുടെയും ഇടയിലുള്ള വ്യാപകമായ ആന്റിബയോട്ടിക്കുകളുടെ അധികവും അമിതവുമായ ഉപയോഗം ഒന്നിലധികം മരുന്നുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള അണുക്കളുടെ വികസനത്തിന് തടയിടുന്നു. അതുകൊണ്ട്, ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്നതിന് പോളിസികളുടെ ആവശ്യകത ഇവിടെ ഉണ്ടാകേണ്ടിയിരിക്കുന്നു.

പകർച്ചവ്യാധികളെകുറിച്ചുള്ള പഠനത്തിന് മതിയായ സാമ്പത്തിക സഹായം ലഭിക്കുമെന്നുള്ളതാണ് മറ്റൊരു പോരായ്മ. ഡാറ്റാ സയൻസ്, എപിഡമോളജി, വാക്സിനോളജി തുടങ്ങിയ വളർന്നുവരുന്ന മേഖലകൾക്ക് അടിസ്ഥാന വിവരശേഖരണം നടത്തുവാൻ സാമ്പത്തിക നിക്ഷേപത്തിന്റെ വല്യ ആവശ്യകതയുണ്ട്. കൂടാതെ പകർച്ചവ്യാധികൾക്കുള്ള മരുന്ന് വികസനങ്ങൾക്കും പുതിയലക്ഷ്യങ്ങൾ തിരിച്ചറിയാൻ പ്രാപ്തമാക്കുന്ന പഠനങ്ങൾക്കും മതിയായ നിക്ഷേപങ്ങൾ വേണ്ടിവരും.

ഉയർന്നുവരുന്ന പകർച്ചാവ്യാധികൾ തടയാൻ എവിടെ നിക്ഷേപം നടത്താം. പുതിയതായി ഉണരുന്ന പകർച്ചവ്യാധികളെ തടയുവാൻ നിരവധി മാർഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്മനുഷ്യനിലൂടെയുള്ള പകർച്ചരോഗാണുക്കളുടെ കണ്ടെത്തലാണ് അതിലെ ഒരു രീതി. അതിന്റെ ഫലത്തെക്കുറിച്ചുള്ള കൃത്യമായ ധാരണയിലായ്മയും വലിയ ചിലവും ഈ രീതിക്ക് നിരവധി വിമർശനവുമുണ്ടാക്കുന്നു.

വന്യജീവികളുമായും വളർത്തുമൃഗങ്ങളുമായും നേരിട്ടും അല്ലാതെയും സമ്പർക്കത്തിലേർപ്പെടുന്നവർക്ക് (കർഷകർ, മൃഗപരിപാലകർ) നിലവിലെ രോഗാണുക്കളുടെ കുത്തൊഴുക്കിൽ മനുഷ്യകാവൽക്കാരായി പ്രവർത്തിക്കാനാവും. ഈ അമിതമായ ഒഴുക്കിന്റെ കാരണത്തെ പെട്ടെന്ന് തിരിച്ചറിഞ്ഞാൽ, ഈ പകർച്ചാണുക്കൾ ഒരു വല്യവിഭാഗം ജനങ്ങളിലെത്തുന്നത് തടയാനാകും. രോഗവാഹകരിലെ അണുക്കളുടെ നിരീക്ഷണം പ്രോത്സാഹിപ്പിക്കുകയും വിപുലപ്പെടുത്തുകയും വേണം.


രക്തധാതാക്കളുടെ സാമ്പിൾ പരിശോധനയിലൂടെ ജനങ്ങൾക്കിടയിലെ അണുസഞ്ചാരത്തിന്റെ തോത് എത്രത്തോളമാണെന്ന് കണ്ടെത്താനാവും. ഇതിനായി മതിയായ ലബോറട്ടറികളുടെയും സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരുടേയും സഹകരണവും

ആവശ്യമായിവരും. ഇതിലെ പേടിക്കേണ്ട വസ്തുത എന്തെന്നാൽ സാമാന്യജനങ്ങൾക്കിടയിലുള്ള ഈ സൂക്ഷ്മാണു വേർതിരിക്കൻ ഉപയോഗപ്രദമാണെങ്കിലും, ചില നേരങ്ങളിðൽഇവ പരിഭ്രാന്തി സൃഷ്ടിക്കും. അതുമാത്രമല്ല,​ മറ്റൊരുകാരണം മനുഷ്യനിലെത്തുന്നഎല്ലാ സൂക്ഷ്മാണുക്കളും രോഗമുണ്ടാക്കുന്നവയുമല്ലഎന്നതാണ്.


പരിസ്ഥിതിസംരക്ഷണം, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ ഉപയോഗപ്പെടുത്താനായി ജനങ്ങളെ ശാക്തീകരിക്കൻ എന്നീ കാര്യങ്ങളെ ആശ്രയിച്ചാണ് പകർച്ചാവ്യാധികളെ തടയാനാവുക. മൃഗം-മനുഷ്യൻ -പരിസ്ഥിതി എന്നീ മൂന്ന് ഘടകങ്ങളും ഒന്നിച്ച്

പരിഗണിച്ചാലേ പകർച്ചാവ്യാധികളെ തടയാനും കുറയ്ക്കാനുമുള്ള തന്ത്രങ്ങൾ ഫലവത്താവുകയുള്ളു. രോഗാണുക്കളെ കണ്ടെത്താനുള്ള പുതിയ രോഗനിർണയ സാങ്കേതികവിദ്യകളുടെയും, ഉപകരണങ്ങളുടെയും കണ്ടെത്തൽ നിർണ്ണായകമാണ്. പുതിയ രോഗനിർണയ ഉപാധികൾ വരുന്നുണ്ട് എന്നത് ആശാവഹമാണ്. ഒരൊറ്റ ബയോളജിക്കൽ സാമ്പിളിലൂടെ നിരവധി രോഗാണുക്കളെ കണ്ടെത്താനുള്ള ഡിഎൻഎ മൈക്രോഅറയ് പ്ലാറ്റ്‌ഫോമുകൾ നിരവധി പകർച്ചാണു സ്പിസിസുകളെ കണ്ടെത്താൻ പര്യാപ്തമായവയാണ്.

പോർട്ടബിൾ സീക്വൻസറുകൾ, ഇഞകടജഞ /ഇമ െഅടിസ്ഥാനമാക്കിയുള്ള രീതികളും കർച്ചാണുരോഗനിർണയത്തിലെ നൂതന രോഗനിർണയ ഉപാധികളാണ്. വേഗത്തിൽ, കൃത്യതയോടെ രേഖപ്പെടുത്താൻ ആകുമെന്ന് രോഗനിർണയ ഉപാധികൾക്ക് വളരെ വിലയുണ്ട്. ഇത്തരത്തിലുള്ള ഉപകരണങ്ങൾ ഇന്ത്യയിയിൽ കൊണ്ടുവരിക എന്നത് സത്യത്തിൽ വിദൂരതയിലുള്ള സ്വപ്നമാണ്. എന്നിരുന്നാലും, ഇത്തരം പുതിയ രോഗനിർണയ ഉപാധികൾക്കായി സാമ്പത്തിക നിക്ഷേപം നടത്തുന്നത് നിരീക്ഷണപ്രക്രിയകളുടെ ആക്കം കൂട്ടും.

പ്രകൃതിയിൽ നിന്നും നേരിട്ടെടുക്കുó സാമ്പിളുകളിലൂടെ (മെറ്റജാണോമിക് രീതിയിലൂടെ)നടത്തുó ജനറ്റിക് വസ്തുക്കളുടെ പഠനത്തിന് ഏറെ നേട്ടങ്ങളുണ്ട്. ഇതിലൂടെ ഏതു ഗ്രൂപ്പിðപ്പെട്ട പകർച്ചാണുക്കളാണ് പരിസ്ഥിതിയിലെയും, മൃഗങ്ങളിലെയും, ക്ലിനിക്കൽ സാമ്പിളുകളിലും ഉള്ളതെന്ന് തിരിച്ചറിയുവാനാകും. അതുമാത്രമാണഅ ഈ സാമ്പിളുകളിൽ ഉള്ള പകർച്ചാണു ഏത് തരത്തിൽപെട്ടതാണെന്നും അത് എത്ര വലിയ അളവിൽ ഉണ്ടെന്നും വിലയിരുത്താൻ സഹായിക്കുന്നു. ഇത്തരത്തിൽ ശേഖരിക്കുന്ന ഡി എൻ എ സാമ്പിളുകളിലൂടെ പകർച്ചാണുക്കളുടെ വിപ്ലവകരമായ മാറ്റങ്ങൾ വേർതിരിച്ച് കണ്ടെത്താനാവും. ഇതിലൂടെ രോഗപകർച്ചയുടെ ചങ്ങലകണ്ണികളെ കുറയ്ക്കാനുമാകും. കൂടാതെ, ഇതിലൂടെ രോഗവ്യാപനം വല്യതോതിലേക്ക് പോകുമോ എന്നും പ്രവചിക്കാനാകും.

പകർച്ചവ്യാധിയുടെ കാരണഹേതുവായ വാഹകരെ തുടച്ചുനീക്കേണ്ട കാര്യമുണ്ടോ?

ഒരു ആധികാരിക സമീപനത്തെക്കുറിച് വീണ്ടുവിചാരം നടത്തുമ്പോൾ യുക്തിപരമായ ചിന്തകൾക്കുകൂടി കാതുകൊടുക്കുന്നത് ബുദ്ധിപരമാകും. ഫ്രോണ്ടിയേഴ്സ് ഇൻ ഇമ്മ്യൂണോളജി എന്ന ലേഖനത്തിൽ എഡിൻബൊറോ സർവകലാശാലയിലെ ക്ലാർക് ഡൊണാൾഡ് റസ്സð പകർച്ചാവ്യാധികളെ തുടച്ചു നീക്കുന്നത് ഗുണപ്രദമാവുകയില്ല എന്ന് അഭിപ്രായപ്പെടുകയുണ്ടായി. സൂക്ഷ്മജീവികൾ രോഗങ്ങൾക്ക് തുല്യമല്ല എന്നദ്ദേഹം എഴുതി ചില സമയങ്ങളിൽ പകർച്ചാണുക്കൾ രോഗബാധിതന് ഗുണങ്ങളുണ്ടാക്കു. അതുകൊണ്ട് തന്നെ ഇവയെ പൂർണ്ണമായി തുടച്ചുനീക്കുന്നതിനു മുൻപ് അതിന്റെ ഭവിഷ്യത്തുക്കളെപ്പറ്റി പൂർണ്ണമായി മനസ്സിലാക്കുകയും പഠിക്കുകയും വേണം.

രോഗബാധിതന് തുടർച്ചയായുണ്ടാകും രോഗബാധയിലൂടെ അയാളുടെ രോഗപ്രതിരോധപ്രക്രിയയിൽ ദീർഘനാളോ

ജീവിതകാലം മുഴുവനുമോ നിലനിൽക്കുന്ന അനന്തരഫലങ്ങൾ ഉണ്ടുന്നു. രോഗബാധിതനും പകർച്ചാണുക്കളും തമ്മിലുള്ള

സഹജീവനങ്ങളെക്കുറിച്ചുള്ള നിലവിലെ പഠനങ്ങൾ വളരെ രസകരമായ വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മനുഷ്യനും സൂക്ഷ്മാണുക്കളും ഒരുമിച്ചാണുണഅടായെന്നുള്ള ഒരു ചിന്താഗതി നിലവിലുണ്ട്. അതുകൊണ്ട് സൂക്ഷ്മാണുരോഗങ്ങൾ തുടച്ചുനീക്കാനുള്ള ഒരുക്കങ്ങൾ നേട്ടമുണ്ടാകും എന്നചിന്തയെ വളരെ ലഘുവായി കാണേണ്ടിവരും. ചില അണുബാധകളെ, അതായത് ഹ്യൂമൻ ഇമ്മുണോ ഡെഫിഷ്യൻസി (എച് ഐ വി )വൈറസ് മൂലമുണ്ടാകുന്ന അണുബാധകൾ തുടച്ചുനീക്കുക എന്നത് അഭികാമ്യമായ ലക്ഷ്യമാണ്.

എന്നാൽ ശ്രദ്ധയോടെ ചിന്തിക്കേണ്ട മറ്റു ചിലതുണ്ട്. കോളസ്ട്രീഡിയം ഡിഫിയ്ക്കിൾ മൂലമുണ്ടാകും കുടൽരോഗാണുബാധയ്ക്ക് ചികിത്സതേടിയവരിൽ സൂക്ഷ്മാണുക്കളെ കൊന്നൊടുക്കുന്നതിന്റെ ഭാഗമായി ചില മാരക വിപത്തുകൾ രോഗികളിൽ

പ്രത്യക്ഷപ്പെടുന്നത് കാണാനായി എന്നതാണ്. മറ്റൊരു ഉദാഹരണം, വയറിലെ 75 ശതമാനം അൾസറിനും ക്യാൻസറിനും കാരണമായ ഹെലികോബാക്ടർ ലോരി എന്ന അണുവുമായി ബന്ധപ്പെട്ടതാണ്.

ആന്റിബയോട്ടിക് ചികിത്സയുടെ ഭാഗമായി ലോറിയുടെ കോളനികൾ വയറിനുള്ളിൽ കുറയപ്പെടുകയും പടർന്നുപിടിക്കുതിന്റെ തോത് കുറയുകയും ചെയ്തു അതിലൂടെ പെപ്റ്റിക് അൾസറും വയറിലെ ക്യാൻസറും ഒരുപരിധിവരെ കുറയ്ക്കാനായി പക്ഷെ ആസിഡ് റിഫ്ളക്സ് രോഗവും (ഏഋഞഉ) അന്നനാളത്തിലെ ക്യാൻന്സറും കൂടുതലായി കാണപ്പെടുകയുണ്ടായി, ഹെലികോബാക്ടർ ലോരിയെ നശിപ്പിച്ചതിലൂടെ വയറിലെ വിശപ്പിനു കാരണമായ ഗ്രാലിൻ ഹോർമോൺ കൂടുന്നതിനും കാരണമായി. കുട്ടികളിലെ പൊണ്ണത്തടി കൂടുന്നതിനുള്ള പ്രധാനകാരണം ഹെലികോബാക്ടർ ലോരിയുടെ അഭാവത്തിലുണ്ടാകുവലിയതോതിലെ ഗ്രാലിൻ ഉത്പാദനമാണെന്നാണ് അനുമാനം. ഈ ഉദാഹരണങ്ങളിലെല്ലാം സൂക്ഷ്മാണുവും സൂക്ഷ്മാണുബാധിച്ച വ്യക്തികളും തമ്മിലുള്ള പരസ്പരസമ്പർക്കം എത്ര സങ്കീർണ്ണമാണെന്ന് തെളിയിക്കുന്നു.

'സമൂഹജീവികളുടെ അതിജീവനതന്ത്രങ്ങളിലെ സ്ഥിരസവിശേഷതയാണ് സഹകരണവും സംഘട്ടനവും ഭേദപ്പെട്ട തുലനാവസ്ഥയിലെത്തുന്ന സാഹചര്യം നേടിയെടുക്കുകയെന്നത് '
(രാഘവേന്ദ്ര ഗഡ്ഗകാർ : സർവൈവൽ സ്ട്രാറ്റജിസ്)