ശിവഗിരി: വിവിധ പരീക്ഷകളിലൂടെ സ്‌കോളർഷിപ്പായും സമ്മാനമായും കിട്ടിയ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി നാലാം ക്ലാസുകാരൻ.ശ്രീനാരായണ സീനിയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി ആദിനാഥാണ് സംഭാവന നൽകിയത്.പി.സി.എം സ്‌കോളർഷിപ്പ് പരീക്ഷയിലും ടാലന്റ് ക്വിസിലുമടക്കം ലഭിച്ച സമ്മാന തുകകളാണ് കൈമാറിയത്.