ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും പ്രതിശ്രുത വധു ക്യാരി സൈമണ്ട്സിനും ആൺ കുഞ്ഞ് ജനിച്ചു. ദമ്പതികൾ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലണ്ടനിലെ ആശുപത്രിയിൽ ഇന്നലെ രാവിലെയാണ് കുട്ടി ജനിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് വ്യക്തമാക്കി. കൊവിഡ്
ബാധിതനായിരുന്ന ബോറിസ് രണ്ടാഴ്ച നീണ്ട വിശ്രമത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ജോലിയിൽ തിരികെ പ്രവേശിച്ചത്.
ഡേവിഡ് കാമറൂണിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലിരിക്കെ അച്ഛനാകുന്ന രണ്ടാമത്തെയാളാണ് ബോറിസ്.