തിരുവനന്തപുരം: എക്‌സൈസ് റെയ്ഡിനിടെ തോട്ടിൽ വീണ് മരിച്ച ആര്യനാട് വിനോബാ നികേതൻ സ്വദേശി രാജേന്ദ്രൻ കാണിയുടെ മരണത്തിനുത്തരവാദികളായവരെ സസ്‌പെന്റ് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ആവശ്യപ്പെട്ടു. കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നും ഏകമകന് സർക്കാർ ജോലി നൽകണമെന്നും സനൽ പറഞ്ഞു. രാജേന്ദ്രൻ കാണിയുടെ വീട് ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൽകര സനലിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ആനാട് ജയൻ, ആര്യനാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് മലയടി പുഷ്‌പാംഗദൻ, എൻ.എസ്.ഹാഷിം, കെ.കെ. രതീഷ്, പൊൻപാറ സതീശൻ, എൻ.എസ് ലിജി എന്നിവരുമുണ്ടായിരുന്നു.