divilliers

ഡിവില്ലിയേഴ്സിനെ ദക്ഷിണാഫ്രിക്കൻ ക്യാപ്ടനാക്കുമെന്ന് റിപ്പോർട്ട്

നിഷേധിച്ച് ഡിവില്ലിയേഴ്സിന്റെ ട്വീറ്ര്

കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിലേക്കുള്ള എ.ബി ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവിനെച്ചൊല്ലി പുതിയ വിവാദം. വീണ്ടും നായകനാകാമോ എന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് തന്നോട് ആരാഞ്ഞതായി ഡിവില്ലിയേഴ്സ് വെളിപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു. സ്‌റ്രാർ സ്‌പോർട്സിന്റെ പരിപാടിയായ ക്രിക്കറ്ര് കണക്‌ടിലാണ് ഇക്കാര്യം പ്രതിപാദിച്ചിരുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഡിവില്ലിയേഴ്സ് ഇന്നലെ വൈകിട്ട് തന്റെ ട്വിറ്രർ അക്കൗണ്ടിൽ ട്വീറ്ര് ചെയ്തു.

രണ്ട് കൊല്ലം മുമ്പാണ് എല്ലാ ഫോർമാറ്റിലെയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഡിവില്ലിയേഴ്സ് വിരമിച്ചത്. നേരത്തേ ഏകദിന ലോകകപ്പ് സമയത്ത് ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങിയെത്താൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

മുൻ നായകൻ ഗ്രേം സ്‌മിത്ത് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തേക്ക് എത്തിയതും മാർക്ക് ബൗച്ചർ കോച്ചായതും ഡിവില്ലിയേഴ്സിന്റെ തിരിച്ചുവരവിന് വഴിതുറന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്‌ടനാകണമെന്ന് ക്രിക്കറ്റ് ബോർഡ് എന്നോട് ആവശ്യപ്പെട്ടുവെന്ന വാർത്ത തെറ്രാണ്. ഇക്കാലത്ത് എന്തൊക്കെയാണ് വിശ്വസിക്കാവുന്നതെന്ന് മനസിലാക്കാൻ പ്രയാസമാണ്. വെറിപിടിച്ച കാലം. എല്ലാവരും സുരക്ഷിതരായിരിക്കുക.

ഡിവില്ലിയേഴ്സ്

36 കാരനായ ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റുകളും 228 ഏകദിനങ്ങളും 78 ട്വന്റി 20കളും കളിച്ചിട്ടുണ്ട്.