suryapramukhan
സൂര്യപ്രമുഖൻ തൈവളപ്പിൽ

പഴുവിൽ: എസ്.എൻ.ഡി.പി യോഗം പെരിങ്ങോട്ടുകര യൂണിയൻ പ്രസിഡന്റ് സൂര്യപ്രമുഖൻ തൈവളപ്പിൽ (66) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പരേതനായ തൈവളപ്പിൽ കേശവന്റെ മകനാണ്. സംസ്കാരം നടത്തി. ഭാര്യ: ശോഭ. മക്കൾ:ദൃശ്യ, നിശ, രാഗി, ധനിക്. മരുമക്കൾ: സിജു, രാജേഷ്, ഷൺമുഖദാസ്.

ചിറയ്ക്കൽ കുറുമ്പിലാവ് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രം പ്രസിഡന്റും പഴുവിൽ ശ്രീമൂല സ്ഥാനം ചാത്തൻ സ്വാമി ക്ഷേത്രം മഠാധിപതിയുമായി പ്രവർത്തിച്ചുവരികയായിരുന്നു. പഴുവിൽ ശതാബ്ദി ശാഖാ മുൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം മുൻ ഇൻസ്‌പെക്ടിംഗ് ഓഫീസർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.