fifa-medical-chief

സൂറിച്ച് : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ വരുന്ന സെപ്തംബർ വരെ ലോകത്ത് ഫുട്ബാൾ മത്സരങ്ങൾ ഒഴിവാക്കുകയാണ് നല്ലതെന്ന് ഫിഫ മെഡിക്കൽ വിഭാഗം തലവൻ മൈക്കേൽ ഡിഹോഗെ അഭിപ്രായപ്പെട്ടു.രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊവിഡെന്ന് ചൂണ്ടിക്കാട്ടിയ ഡിഹോഗെ സാമ്പത്തിക നഷ്ടത്തിന്റെ പേരിൽ കളി പുനരാരംഭിക്കുന്നത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്നും അഭിപ്രായപ്പെട്ടു. കളി പുനരാരംഭിക്കുമ്പോൾ കളിക്കളത്തിൽ തുപ്പുന്നതിന് മഞ്ഞക്കാർഡ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.