militants-killed-

ശ്രീനഗർ: ജമ്മു കാശ്മീരിലെ മെലൂറയിൽ ചൊവ്വാഴ്ച രാത്രി മുഴുവൻ നീണ്ടു നിന്ന ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷസേന മൂന്ന് ഭീകരരെ വധിച്ചു. തെരച്ചിലിനിറങ്ങിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നുവെന്നും തുടർന്ന് പ്രദേശം അടച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നും ഇവരുടെ പേര് വിവരങ്ങളോ ഏത് സംഘടനയിൽപ്പെട്ടവരാണെന്നോ തിരിച്ചറിയാനായിട്ടില്ലെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച ഇതേ സ്ഥലത്തുവെച്ച് നാല് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.