തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധന വ്യാപകമാക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. ഐ.സി.എം.ആർ മാർഗനിർദ്ദേശപ്രകാരം ഇന്ത്യയിൽ ഓരോ പത്തുലക്ഷം പേരിലും കൊവിഡ് പരിശോധന നടത്തണമെന്നിരിക്കെ കേരളം അക്കാര്യത്തിൽ രാജ്യത്ത് പത്താം സ്ഥാനത്താണെന്നത് ആശങ്കാജനകമാണെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. രോഗം സ്ഥിരീകരിച്ച ശേഷം കഴിഞ്ഞ 90 ദിവസങ്ങൾക്കിടെ ഒരു ജില്ലയെ മാത്രമാണ് രോഗവിമുക്തമാക്കാൻ കഴിഞ്ഞത്. അതിനാൽ ഐ.സി.എം.ആർ മാർഗനിർദ്ദേശ പ്രകാരം വ്യാപകമായി പരിശോധന നടത്തണമെന്നും എം.എൽ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.