ലാഹോർ : കളിക്കളത്തിലും പുറത്തും പെരുമാറേണ്ടത് എങ്ങനെയെന്ന് ഇന്ത്യക്കാരായ സച്ചിൻ ടെൻഡുൽക്കറെയും ധോണിയെയും കൊഹ്‌ലിയെയുമൊക്കെ കണ്ടുപഠിക്കാൻ വിലക്കിലായ പാക് ക്രിക്കറ്റർ ഉമർ അക്മലിന് ജേഷ്ഠനും മുൻ പാക് വിക്കറ്റ് കീപ്പറുമായ കമ്രാൻ അക്മലിന്റെ ഉപദേശം.
പാക് ക്രിക്കറ്റ് ബോർഡുമായി അത്ര രസത്തിലല്ലാത്ത ഉമറിനെ ഒത്തുകളിക്കാർ സമീപിച്ചത് സമയത്ത് അറിയിച്ചില്ല എന്ന കുറ്റം ചാർത്തിയാണ് കഴിഞ്ഞ ദിവസം മൂന്ന് വർഷത്തേക്ക് വിലക്കിയത്.തന്റെ അനിയനെ ക്രിക്കറ്റ് ബോർഡ് കഠിനമായാണ് ശിക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടിയ കമ്രാൻ മറ്റ് കളിക്കാർ പെരുമാറുന്നത് എങ്ങനെയെന്ന് നോക്കി പഠിക്കാൻ ഇനിയും സമയമുണ്ടെന്നും തെറ്റുകൾ തിരുത്തി മുന്നോട്ടുപോകണമെന്നും ഉപദേശിച്ചു.