മുംബയ് : ഇന്നലെ നിര്യാതനായ ബോളിവുഡ് അഭിനയ പ്രതിഭ ഇർഫാൻ ഖാന് ആദരാഞ്ജലികളുമായി ഇന്ത്യൻ കായികരംഗവും. പാൻ സിംഗ് ടോമർ എന്ന സ്പോർട്സ് കേന്ദ്രീകൃത സിനിമയിലൂടെ ശ്രദ്ധേയനായ ഇർഫാന് സച്ചിൻ ടെൻഡുൽക്കർ,വിരാട് കൊഹ്‌ലി,ശിഖർ ധവാൻ,മുഹമ്മദ് കൈഫ്, യുവ് രാജ് സിംഗ്, ഇന്ത്യൻ ഹോക്കി ക്യാപ്ടൻ മൻപ്രീത് സിംഗ് തുടങ്ങിയവർ സോഷ്യൽ മീഡിയയിലൂടെ പ്രണാമങ്ങൾ അർപ്പിച്ചു.