ന്യൂഡൽഹി: കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് ഗൾഫ് നാടുകളിൽ കുടുങ്ങിപ്പോയ പ്രവാസികളെ ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ നാട്ടിലെത്തിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായി കേന്ദ്രസർക്കാർ നിർദേശ പ്രകാരം മൂന്നു യുദ്ധക്കപ്പലുകൾ നാവികസേന സജ്ജമാക്കിയതായും ഉത്തരവ് ലഭിച്ചാലുടൻ കപ്പലുകൾ ഗൾഫ് തീരങ്ങളിലേക്ക് പുറപ്പെടുമെന്നുമാണ് വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.