തിരുവനന്തപുരം: സർവീസ് പെൻഷൻ വിതരണം ട്രഷറികളിൽ മേയ് 4 മുതൽ 8 വരെ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അക്കൗണ്ട് നമ്പർ വച്ച് വ്യത്യസ്ത സമയം നിശ്ചയിച്ചാണ് വിതരണം. ഒരു സമയം കൗണ്ടറുകൾക്കു മുന്നിൽ പരമാവധി 5 പേരേ ആകാവൂ. നേരിട്ട് എത്താനാവാത്തവർക്ക് അക്കൗണ്ട് നമ്പർ നൽകിയാൽ ബാങ്കിലേക്ക് ട്രാൻസ്‌ഫർ ചെയ്യും.