തിരുവനന്തപുരം:കൊവിഡ് കാലത്ത് രക്ത ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ആൾ ഇന്ത്യാ ലായേഴ്സ് യൂണിയൻ (എ.ഐ.എൽ.യു) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിൽ രക്തദാനം നടത്തി. എ.ഐ.എൽ.യു ജില്ലാ പ്രസിഡന്റും ബാർ കൗൺസിൽ അംഗവുമായ പള്ളിച്ചൽ എസ്.കെ.പ്രമോദ് ഉദ്ഘാടനം ചെയ്തു. എ.ഐ.എൽ.യു കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ.ഒ.അശോകൻ, അഡ്വക്കേറ്റുമാരായ സനോജ് ആർ.നായർ, ശങ്കർ ലാൽ, ഉദയഭാനു, ശ്രീജിത്ത് .പി.എസ്, ഹരികൃഷ്ണൻ, പ്രണവ് എന്നിവർ ആദ്യ ദിനം രക്തം നൽകി. ഒരാഴ്ച നീണ്ടു നിൽക്കുന്ന രക്തദാനത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്.