sajith

കാസർകോട്: കൊവിഡ് 19 സ്ഥിരീകരിച്ച മാദ്ധ്യമപ്രവർത്തകൻ അഭിമുഖം നടത്തിയതിന്റെ പശ്ചാത്തലത്തിൽ കാസർകോട് കളക്‌ടർ ഡി. സജിത് ബാബു നിരീക്ഷണത്തിൽ. കളക്‌ടറുടെ രണ്ട് ഗൺമാൻമാരും നിരീക്ഷണത്തിലാണ്. ഒമ്പത് ദിവസങ്ങൾക്ക് മുമ്പായിരുന്നു അഭിമുഖം. കാസർകോട്ടെ ദൃശ്യമാധ്യമപ്രവർത്തകനാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.

മാദ്ധ്യമപ്രവർത്തകന്റെ ക്യാമറാമാൻ ഉൾപ്പെടെയുള്ള സഹപ്രവർത്തകരുടെ സാമ്പിൾ പരിശോധനയ്‌ക്കായി എടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ഇദ്ദേഹവുമായി ബന്ധമുണ്ടാകാൻ സാധ്യതയുള്ള ചിലരെ നിരീക്ഷണപ്പട്ടികയിലാക്കിയെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കിയിട്ടുണ്ട്.