തിരുവനന്തപുരം: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് അലുമിനി അസോസിയേഷൻ (സി.ഇ.ടി.എ.എ) കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഒമാൻ ചാപ്റ്റർ സമാഹരിച്ച 1,10,000 രുപയുടെയും അറ്റ്‌ലാന്റ ചാപ്റ്റർ സംഭാവന ചെയ്ത 45,000 രുപയുടെയും രോഗ പ്രതിരോധ ഉപകരണങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനു കൈമാറി. ബുധനാഴ്ചയാണ് സി.ഇ.ടി.എ.എ അവശ്യ സാധനങ്ങൾ കൈമാറിയത്. ഹൈ പ്രൊട്ടക്ഷൻ കിറ്റുകൾ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, സാനിറ്റൈസറുകൾ, ഗൗണുകൾ കൈമാറിയ ഉപകരണങ്ങളുടെ കൂട്ടത്തിൽ പെടുന്നു.