kuwait

കുവൈത്ത്: കുവൈത്തിൽ കൊവിഡ് 19 ബാധിക്കുന്നവരിൽ കൂടുതലും രണ്ട് രാജ്യക്കാരെ എന്ന് കണക്കുകൾ. ആദ്യഘട്ടത്തിൽ ഇന്ത്യക്കാരിൽ ആയിരുന്നു വൈറസ് ബാധ കൂടുതലായും കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ ബംഗ്ലാദേശ്, ഈജിപ്‌ത് പൗരന്മാർക്കിടയിലാണ്‌ രോഗം വർദ്ധിച്ചുവരുന്നത്. 92 ബംഗ്ലാദേശികൾക്കും 50 ഈജിപ്തുകാർക്കുമാണഅ ബുധനാഴ്‌ച കൊവിഡ് 19 സ്ഥിരീകരിച്ചത്.

384 ബംഗ്ലാദേശികൾക്കും 395 ഈജിപ്തുകാർക്കുമാണ് ഇപ്പോൾ കുവൈത്തിൽ വൈറസ് ബാധയുള്ളത്. ഈ രാജ്യങ്ങളിലെ നിരവധിപേർ നിരീക്ഷണത്തിലുമുണ്ട്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും എണ്ണത്തിൽ വർധനവുണ്ടാവാൻ സാധ്യതയുണ്ട്. കൂടാതെ പാകിസ്‌താൻ, ഇറാൻ, ഫിലിപ്പീൻസ്,നേപ്പാൾ, സിറിയ,ജോർഡൻ, ലബനാൻ, ശ്രീലങ്ക എന്നീ രാജ്യക്കാരും ബിദൂനികളും തൊട്ടുപിന്നാലെയുണ്ട്.