ആന്റി ഓക്സിഡന്റുകളുടെ കലവറയായ വെളുത്തുള്ളിയുടെ ഏറ്റവും വലിയ ഗുണം മികച്ച രോഗപ്രതിരോധ ശേഷിയാണ്. വെളുത്തുള്ളിയുടെ ആരോഗ്യഗുണം വർദ്ധിപ്പിക്കുന്ന പാനീയമാണ് വെളുത്തുള്ളിച്ചായ. അർബുദ സാദ്ധ്യത കുറയ്ക്കുന്നു. എത്ര കടുത്ത ദഹനപ്രശ്നവും ഗ്യാസ്ട്രബിളും വെളുത്തുള്ളി ചായ കഴിച്ച് പരിഹരിക്കാം. രക്തസമ്മർദ്ദം കൃത്യമാക്കാനും സഹായിക്കുന്നു. ഹൃദയത്തിലെ ബ്ലോക്ക് ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. കൊളസ്ട്രോൾ നിയന്ത്രണ വിധേയമാക്കുന്നു. ശരീരത്തിലെത്തുന്ന ബാക്ടീരിയകൾ, വൈറസ്, ഫംഗസ് എന്നിവയ്ക്കെതിരെ പ്രതിരോധം തീർക്കാൻ അദ്ഭുതകരമായ ശേഷിയുണ്ട് ഇതിന്. ഇകോളി, സാൽമൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധയ്ക്കുള്ള സാദ്ധ്യതകൾ ഇല്ലാതാക്കുന്നു. ഒരു ഗ്ലാസ് വെള്ളത്തിൽ ഏഴോ എട്ടോ അല്ലി വെളുത്തുള്ളി അരിഞ്ഞ് ചേർത്ത് നല്ലതുപോലെ തിളച്ചശേഷം വാങ്ങിവച്ച് അല്പം തേൻ ചേർത്ത് കഴിക്കാം.